ബഹ്‌റൈൻ ഇൻ്റർനാഷണൽ കൊമേഴ്‌സ്യൽ കോടതി ഇന്ത്യ-ബഹ്‌റൈൻ ഉഭയകക്ഷി ബിസിനസ് ബന്ധങ്ങളിലെ ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് കേന്ദ്രമന്ത്രി അർജുൻ റാം മേഘ്‌വാൾ
പ്രദീപ് പുറവങ്കര
മനാമ: പുതുതായി ഉദ്ഘാടനം ചെയ്ത ബഹ്‌റൈൻ ഇൻ്റർനാഷണൽ കൊമേഴ്‌സ്യൽ കോടതി ഇന്ത്യ-ബഹ്‌റൈൻ ഉഭയകക്ഷി ബിസിനസ് ബന്ധങ്ങളിലെ ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് കേന്ദ്ര നിയമ നീതിന്യായ വകുപ്പ് മന്ത്രി അർജുൻ റാം മേഘ്‌വാൾ പറഞ്ഞു. ബഹ്‌റൈനിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്പനികൾക്ക് ഇത് തർക്കങ്ങൾ വേഗത്തിലും ഫലപ്രദമായും പരിഹരിക്കാൻ അവസരം നൽകുമെന്നും, ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിൽ വിശ്വാസം വളർത്താൻ സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വളർന്നുവരുന്ന ഇന്ത്യ-ബഹ്‌റൈൻ വ്യാപാര-നിക്ഷേപ ബന്ധത്തെ സൂചപ്പിച്ച് റിറ്റ്‌സ്-കാൾട്ടൺ ബഹ്‌റൈനിൽ നടന്ന ‘ബഹ്‌റൈൻ-ഇന്ത്യ: വാണിജ്യ വിജയത്തിലേക്കുള്ള പാതകൾ’ എന്ന സുപ്രധാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള വ്യാപാരമൂല്യം കഴിഞ്ഞ വർഷം 1.64 ബില്യൺ ഡോളറിലെത്തി. കൂടാതെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2019-ലെ സന്ദർശനത്തിനുശേഷം ബഹ്‌റൈനിലെ ഇന്ത്യൻ നിക്ഷേപം ഏകദേശം 50 ശതമാനം വർധിച്ച് നിലവിൽ രണ്ട് ബില്യൺ ഡോളറായി ഉയർന്നതും ശ്രദ്ധേയമാണെന്ന് മന്ത്രി പറഞ്ഞു.
dsfsf
