ഖൈബർ പഖ്തൂൺഖ്വയിൽ പാക് വ്യോമസേന ആക്രമണം; 30 പേർ കൊല്ലപ്പെട്ടു


ഷീബ വിജയൻ

ഇസ്‌ലാമാബാദ് I പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ പാക്കിസ്ഥാൻ വ്യോമസേന നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 30 പേർ കൊല്ലപ്പെട്ടു. പുലർച്ചെ രണ്ടോടെ തിറ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന മത്രെ ദാര ഗ്രാമത്തിലാണ് കൂട്ടക്കുരുതി നടന്നത്. പാക്കിസ്ഥാൻ യുദ്ധവിമാനങ്ങൾ എട്ട് എൽഎസ്-6 ബോംബുകൾ വർഷിക്കുകയായിരുന്നു. മരിച്ചവരെല്ലാം സാധാരണക്കാരാണ്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇവരുടെ ആരോഗ്യനിലയെ കുറിച്ച് വ്യക്തതയില്ലെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണമുണ്ടായ സ്ഥലത്ത് മൃതദേഹങ്ങൾ ചിതറി കിടക്കുന്നതിന്‍റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് സൂചന.

article-image

zcxzxxcz

You might also like

  • Lulu Exchange
  • Straight Forward

Most Viewed