പന്തീരാങ്കാവ് ഗാർ‍ഹിക പീഡന കേസ്; രാഹുലിന്റെ കാർ‍ കസ്റ്റഡിയിലെടുത്തു


കോഴിക്കോട് പന്തീരാങ്കാവ് ഗാർ‍ഹിക പീഡന കേസിൽ‍ ഒന്നാം പ്രതി രാഹുൽ‍ പി ഗോപാലിന്റെ കാർ‍ പൊലീസ് കസ്റ്റഡിയിലെടുത്തു. രാഹുലിന്റെ ഹോണ്ട അമൈസ് ആണ് പൊലീസ് കസ്റ്റഡിയിൽ‍ എടുത്തത്. രാഹുലിന്റെ വീട്ടിൽ‍ പൊലീസും ഫൊറൻസിക് സംഘവും പരിശോധന നടത്തി. കസ്റ്റഡിയിലെടുത്ത കാറിൽ‍ നിന്ന് ഫൊറന്‍സിക് സംഘം രക്തക്കറ കണ്ടെത്തി. രക്തസാമ്പിൾ‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും. കേസിൽ‍ രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചതിന് ഒരു പൊലീസുകാരനെ കൂടി സസ്‌പെന്‍ഡ് ചെയ്തു. സീനിയർ‍ സിപിഒ ശരത്ത്‌ലാലിനെയാണ് കമ്മീഷണർ‍് സസ്‌പെന്‍ഡ് ചെയ്തത്. ഇയാൾ‍ പ്രതിയെ നിരവധി തവണ വിളിച്ചതിന്റെ ഫോണ്‍ രേഖകളും പൊലീസ് ശേഖരിച്ചു. പ്രതിയെ സാമ്പത്തികമായി സഹായിച്ചതിന്റെ തെളിവുകളും ലഭിച്ചതോടെയാണ് നടപടിയിലേക്ക് കടന്നത്.പൊലീസുകാർ‍ക്കെതിരെ നടപടി എടുക്കുമ്പോഴും രാഹുലിനെ കണ്ടെത്താന്‍ ഇതുവരെ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. 

ഇയാൾ‍ വിദേശത്ത് തുടരുന്നത് സംബന്ധിച്ച് വിവരങ്ങൾ‍ അന്വേഷണ സംഘത്തിന് ഉടന്‍ ലഭിക്കുമെന്നാണ് വിവരം. ബ്ലൂ കോർ‍ണർ‍ നോട്ടിസിൽ‍ ആവശ്യപ്പെട്ട വിവരങ്ങളാണ് ജർ‍മ്മന്‍ എംബസി കൈമാറുന്നത്. തുടർ‍ന്നാകും റെഡ് കോർ‍ണർ‍ നോട്ടിസ് നൽ‍കുക. കേസിലെ രണ്ട്, മൂന്ന് പ്രതികളായ രാഹുലിന്റെ മാതാവിന്റെയും സഹോദരിയുടെയും മുന്‍കൂർ‍ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ കോടതി നാളെ പരിഗണിക്കും. ചോദ്യം ചെയ്യലിന് നോട്ടിസ് നൽ‍കിയതിന് പിന്നാലെയാണ് കുടുംബം കോടതിയെ സമീപിച്ചത്.

article-image

cxvxv

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed