പ്രേമചന്ദ്രനെ കൊല്ലത്തിന്റെ ‘പ്രേമലു’ ആക്കി RSP
പ്രേമചന്ദ്രനെ കൊല്ലത്തിന്റെ ‘പ്രേമലു’ ആക്കി RSP. കൊല്ലത്ത് എന്‍.കെ. മുകേഷും എൻ കെ പ്രേമചന്ദ്രനും മത്സരക്കളത്തിലേക്കിറങ്ങുമ്പോൾ വോട്ടർമാരായ യുവാക്കളെ ആകർഷിക്കാനുള്ള നീക്കം ആണ് ഇത്തവണ ആർഎസ്‍പി സ്വീകരിച്ചിരിക്കുന്നത്. ഇതിനായി മലയാള ചിത്രം ‘പ്രമലു’വിനെയും പ്രേമചന്ദ്രനെയും ഒന്നിപ്പിച്ചതോടെ ‘കൊല്ലത്തിന്റെ പ്രേമലു’ ആയി. വ്യത്യസ്ത പോസ്റ്ററിറക്കാനുള്ള ആർഎസ്‍പി തീരുമാനത്തിന് പിന്നിൽ പാര്‍ട്ടി നേതാവും നിർമ്മാതാവുമായ ഷിബു ബേബി ജോണാണ്. ഷിബു ബേബി ജോൺ തന്നെയാണ് പോസ്റ്റർ ഫേസ്ബുക്കിൽ പങ്കുവച്ചത്.
‘കൊല്ലത്തിന്റെ പ്രേമലു’ എൻ കെ പ്രേമചന്ദ്രനെ വിജയിപ്പിക്കുക എന്ന പേരിലുള്ള പോസ്റ്റർ കഴിഞ്ഞ ദിവസം ഷിബു ബേബി ജോൺ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിരുന്നു. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ഒരു പുത്തന്‍ ആശയത്തോടുകൂടി ജനങ്ങളെ സമീപിക്കണം എന്നതായിരുന്നു കാഴ്ചപ്പാട്.
ഇത് ടീം വര്‍ക്കിന്റെ വിജയമാണ്. അങ്ങനെ ഒരാളുടെ പേരെടുത്ത് പറയാന്‍ പറ്റില്ല. കൂട്ടായ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ ആശയമാണ്. സംഗതി, പാര്‍ട്ടിയില്‍ എല്ലാവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെട്ടുവെന്നും ഷിബു ബേബി ജോൺ വ്യക്തമാക്കി. നല്ല ആശയമാണെന്ന് തോന്നി, എല്ലാവരും അംഗീകരിച്ചു. സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചപ്പോള്‍ ഭാഗ്യവശാല്‍ ഇത് എല്ലാവര്‍ക്കും സ്വീകാര്യമായി. ഇനിയും ഇത്തരം പരീക്ഷണങ്ങള്‍ നടത്തനാണ് ഉദ്ദേശിക്കുന്നത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
dfdfgrdfgdfgfgdfg
