കൊടുംഭീകരൻ ഷെയ്ക് ജമീൽ ഉർ റഹ്‌മാൻ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ


കൊടുംഭീകരകരുടെ പട്ടികയിൽ ഉൾപ്പെട്ട ഷെയ്ക് ജമീൽ ഉർ റഹ്‌മാനെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കശ്മീരിലെ പുൽവാമ സ്വദേശിയാണ് ഇയാൾ. യുണൈറ്റഡ് ജിഹാദ് കൗൺസിലിൻറെ സെക്രട്ടറി ജനറലും ഭീകരസംഘടനയായ തെഹ്‌റീക് ഉൽ മുജാഹിദീന്റെ തലവനുമാണ് ഷെയ്ഖ് ജമീൽ. ഇയാളുടെ മരണകാരണം വ്യക്തമല്ലെന്ന് അധികൃതർ അറിയിച്ചു. 

പാകിസ്താന്റെ ചാര സംഘടനയായയായ ഐഎസ്‌ഐയുമായി ചേർന്ന് പ്രവർത്തിച്ചിട്ടുള്ള ഷെയ്ഖ് ജമീൽ കശ്മീർ കേന്ദ്രീകരിച്ച് നിരവധി ഭീകരാക്രമണങ്ങൾ നടത്തിയിട്ടുണ്ടെന്നും അന്വേഷണ ഏജൻസികൾ പറഞ്ഞു.

article-image

sdesdfg

You might also like

  • Straight Forward

Most Viewed