അയോധ്യ ചടങ്ങ്; മതനിരപേക്ഷത മറന്നുള്ള നിലപാട് സിപിഐഎമ്മിനില്ലെന്ന് യെച്ചൂരി

കണ്ണൂർ: ഇന്ത്യയുടെ മതനിരപേക്ഷത മറന്നുള്ള നിലപാട് സിപിഐഎമ്മിനില്ലെന്ന് സംസ്ഥാൻ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അതുകൊണ്ടാണ് അയോധ്യാ ക്ഷേത്ര ഉദ്ഘാടനത്തിന് പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മതങ്ങളെയും ഒന്നിച്ച് കൊണ്ടുപോകുകയല്ല, മറിച്ച് കേന്ദ്രം ഹിന്ദുത്വ അജണ്ടയാണ് നടപ്പിലാക്കുന്നതെന്നും കാവുമ്പായി രക്തസാക്ഷി ദിനാചരണം ഉദ്ഘാടനം ചെയ്ത് യെച്ചൂരി പറഞ്ഞു.
മോദിയുടെ ശ്രമം മതനിരപേക്ഷ ഇന്ത്യയെ ഫാസിസ്റ്റ് ഹിന്ദുത്വ ഇന്ത്യയാക്കാനാണ്. അതിനുവേണ്ടിയാണ് ഇവർ ഗവർണർമാരെ ഉപയോഗിക്കുന്നത്. കേരള ഗവർണർ മുഖ്യമന്ത്രിയോട് വരെ അയിത്തവും ശത്രുതയുമാണ് കാണിക്കുന്നത്. കോൺഗ്രസ് മൃദുഹിന്ദുത്വ സമീപനമാണ് സ്വീകരിക്കുന്നത് എന്നതിനാലാണ് അയോധ്യ വിഷയത്തിൽ തീരുമാനമെടുക്കാൻ പ്രയാസം.
ASASasas