മൂവാറ്റുപുഴയിൽ പൊട്ടിവീണ വൈദ്യുതികമ്പിയിൽനിന്ന് ഷോക്കേറ്റ് 11 വയസുകാരന് ദാരുണാന്ത്യം


മൂവാറ്റുപുഴ: തോട്ടത്തിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് 11 വയസുകാരന് ദാരുണാന്ത്യം. മൂവാറ്റുപുഴ പേഴയ്ക്കാപ്പള്ളിയിലാണ് സംഭവം. ഇതരസംസ്ഥാന തൊഴിലാളിയുടെ മകനായ റാബുൽ ഹുസൈനാണ് മരിച്ചത്. കുട്ടിയുടെ സഹോദരനും പരിക്കുണ്ട്. ജാതിത്തോട്ടത്തിനു സമീപം പിതാവിനും സഹോദരനുമൊപ്പം ആക്രിപെറുക്കുകയായിരുന്നു റാബുൽ. ഇതിനിടെ നിലത്തു കമ്പി കിടക്കുന്നത് കണ്ട് കുട്ടി അത് എടുക്കാൻ ശ്രമിക്കവേ ഷോക്കേൽക്കുകയായിരുന്നു. രക്ഷിക്കാനെത്തിയ സഹോദരന്‍റെ കാലിന് പൊള്ളലേറ്റു.

 

article-image

DSADSADSADSADSADS

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed