എറണാകുളത്ത് ബോട്ട് മുങ്ങി കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി; മൂന്നുപേർക്കായി തെരച്ചിൽ


കൊച്ചി: എറണാകുളം മുനമ്പത്ത് ഫൈബർ ബോട്ട് മുങ്ങി കാണാതായ മാലിപ്പുറം സ്വദേശി ശരത്തി (24)ന്റെ മൃതദേഹം കണ്ടെത്തി. അരീക്കോട് ഏഴ് ഭാഗത്തുനിന്നാണ് ശരത്തിന്റെ മൃതദേഹം കണ്ടെത്തിയത്. കാണാതായ ഷാജി (53), മോഹനൻ (53), ആലപ്പുഴ സ്വദേശി രാജു (56) എന്നിവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു.

വ്യാഴാഴ്‌ച വൈകീട്ട് അഞ്ചോടെ മുനമ്പം അഴിമുഖത്തുനിന്ന് പടിഞ്ഞാറ് കടലിൽ കിടന്നിരുന്ന ‘സമൃദ്ധി’ എന്ന ബോട്ടിൽനിന്ന് മത്സ്യം എടുത്തുവരികയായിരുന്ന ‘നന്മ’ ഫൈബർ വള്ളം മുങ്ങിയാണ് ഇവരെ കാണാതായത്.

article-image

DSDSDSDSADSS

You might also like

  • Straight Forward

Most Viewed