മന്ത്രിയുടെ ഓഫീസ് തന്നെ അന്വേഷണം ആവശ്യപ്പെട്ടു; ആരെയും സംരക്ഷിക്കില്ലെന്നും ഗോവിന്ദൻ


ആരോഗ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിനെതിരെയുള്ള കോഴ ആരോപണത്തിൽ ആരെയും സംരക്ഷിക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മന്ത്രിയുടെ ഓഫീസ് തന്നെ അന്വേഷണം ആവശ്യപ്പെട്ടു. കൃത്യമായ അന്വേഷണം നടക്കും. മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ആരോപണത്തില്‍ കൃത്യമായ അന്വേഷണം നടത്തണം. അതില്‍ പാര്‍ട്ടി വിട്ടുവീഴ്ച്ച ചെയ്യില്ല. അന്വേഷണത്തില്‍ അവ്യക്തത ഇല്ല എന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. പരാതിയില്‍ എന്തെങ്കിലും കഴമ്പുണ്ടോയെന്ന് അന്വേഷിക്കട്ടെ.

തെളിവുകള്‍ മാധ്യമങ്ങള്‍ അല്ല, പൊലീസ് കാണിക്കട്ടെയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. സര്‍ക്കാരിനെതിരായ സിപിഐ വിമര്‍ശനത്തോട് പ്രതികരിക്കാന്‍ എം വി ഗോവിന്ദന്‍ തയ്യാറായില്ല. വിമര്‍ശനങ്ങളില്‍ വിഷമം ഇല്ല. രണ്ടും രണ്ട് പാര്‍ട്ടിയാണ്. അവര്‍ക്ക് വിമര്‍ശിക്കാന്‍ അധികാരമുണ്ടെന്നും എം വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു.

article-image

adsadsadsadsadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed