മൈത്രി ബഹ്റൈൻ ഭക്ഷണം വിതരണം ചെയ്തു

പ്രവാചകൻറെ ജന്മദിനത്തോടനുബന്ധിച്ച് കാരുണ്യത്തിന്റെ പ്രവാചകൻ എന്ന ശീർഷകത്തിൽ മൈത്രി ബഹ്റൈന്റെ ആഭിമുഖ്യത്തിൽ സെൻട്രൽ മാർക്കറ്റിലെ മുൻസിപ്പാലിറ്റി തൊഴിലാളികൾക്കും, സൽമാനിയ ഹോസ്പിറ്റൽ ക്ലീനിങ് തൊഴിലാളികൾക്കും ഭക്ഷണവിതരണം ചെയ്തു. 160ഓളം പേർക്കാണ് ഭക്ഷണം വിതരണം ചെയ്തത്. മനാമ സെൻട്രൽ മാർക്കറ്റിന് സമീപം നടന്ന ഭക്ഷണവിതരണ പരിപാടി ബഹ്റൈൻ പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പത്തേരി ഉദ്ഘാടനം ചെയ്തു.
മൈത്രി പ്രസിഡണ്ട് നൗഷാദ് മഞ്ഞപ്പാറ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഫോർ പി എം ന്യൂസ് എക്സിക്യുട്ടീവ് എഡിറ്റർ പ്രദീപ് പുറവങ്കര, മീഡിയ വൺ പ്രതിനിധി സിറാജ് പള്ളിക്കര, എറണാകുളം പ്രവാസി അസോസിയേഷൻ സെക്രട്ടറി സ്റ്റീവൻസൺ എന്നിവർ ആശംസകൾ നേർന്നു. മൈത്രി ജനറൽ സെക്രട്ടറി സുനിൽ ബാബു സ്വാഗതവും ട്രെഷറർ അബ്ദുൽ ബാരി നന്ദിയും രേഖപ്പെടുത്തി.
sfsf