സനാതന ധർമം; ഉദയനിധി സ്റ്റാലിനെതിരെ യുപിയിൽ കേസ്

സനാതന ധർമ പരാമർശത്തിൽ ഉദയനിധി സ്റ്റാലിനെതിരെ വീണ്ടും കേസ്. ഉത്തർപ്രദേശിലെ രാംപൂരിലെ കോട്വാലി സിവിൽ ലൈൻ പോലീസ് സ്റ്റേഷനിൽ ആണ് പരാതി നൽകിയത്. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് മുതിർന്ന അഭിഭാഷകരായ ഹർഷ് ഗുപ്തയും രാം സിംഗ് ലോധിയുമാണ് പരാതി നൽകിയത്. പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. പരാതിയിൽ ഉദയനിധിയുടെ പരാമർശത്തെ പിന്തുണച്ച പ്രിയങ്ക് ഖാർഗെക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ആവശ്യമുണ്ട്.
ഉദയനിധി സ്റ്റാലിന് എതിരെ കെ ബി ഗണേഷ് കുമാർ എം.എൽ.എയും രംഗത്തുവന്നു. വിശ്വാസങ്ങൾക്ക് വലിയ വിലയുണ്ടെന്നും മണ്ടത്തരങ്ങളും വിഢിത്തങ്ങളും മന്ത്രിമാർ പറയാതിരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വിമർശിച്ചു. എല്ലാ മതങ്ങളുടെയും ആത്മീയ വിശ്വാസങ്ങൾക്ക് വലിയ വിലയുണ്ട്. അപ്പോൾ കാണുന്നവനെ അച്ഛാ എന്നു വിളിക്കുന്നത് ശരിയല്ലെന്നും ഗണേഷ് കുമാർ പരിഹസിച്ചു.
സനാതന ധര്‍മ്മ പരാമര്‍ശ വിവാദത്തില്‍ ആചാര്യ പരമഹംസ വീണ്ടും പ്രകോപനവുമായി രംഗത്തുവന്നു. ഉദയനിധി സ്റ്റാലിന്റെ തല വെട്ടുന്നവർക്കുള്ള പാരിതോഷികം വർധിപ്പിക്കാൻ തയ്യാറെന്ന് അയോധ്യയിലെ സന്യാസി പരമഹംസ ആചാര്യ. ഉദയനിധിയുടെ തലവെട്ടുന്നവർക്ക് 10 കോടി രൂപ പാരിതോഷികം നൽകുമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
dsdasadsadsads