'ദൃശ്യം 3' ഉടൻ വരുന്നു; അമിത പ്രതീക്ഷകൾ വേണ്ടെന്ന് ജീത്തു ജോസഫ്
ഷീബ വിജയൻ
കൊച്ചി: സിനിമാ പ്രേമികൾ ഏറെ കാത്തിരിക്കുന്ന 'ദൃശ്യം 3' ഏപ്രിൽ ആദ്യവാരം തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് സംവിധായകൻ ജീത്തു ജോസഫ് അറിയിച്ചു. എന്നാൽ ചിത്രം കാണാൻ വരുമ്പോൾ അമിതമായ പ്രതീക്ഷകൾ വെക്കരുതെന്ന് അദ്ദേഹം ആരാധകരോട് അഭ്യർത്ഥിച്ചു. മലയാളം പതിപ്പ് ഇറങ്ങി രണ്ട് മാസത്തിന് ശേഷം മാത്രമേ ഹിന്ദി പതിപ്പ് റിലീസ് ചെയ്യുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.
wqwswqwqqw

