പാലക്കാട് കൈക്കൂലി കേസിൽ വില്ലേജ് അസിസ്റ്റന്റ് റിമാന്‍ഡില്‍


പാലക്കാട് കൈക്കൂലി കേസില്‍ പിടിയിലായ വില്ലേജ് അസിസ്റ്റന്റ് റിമാന്‍ഡില്‍. വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വി. സുരേഷ് കുമാറിനെ പതിനാല് ദിവസേത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. തൃശ്ശൂര്‍ വിജിലന്‍സ് കോടതിയുടേതാണ് നടപടി.

മഞ്ചേരി സ്വദേശിയില്‍ നിന്നും 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പാലക്കയം വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ വിജിലന്‍സ് പിടികൂടിയത്. പിന്നീട് സുരേഷ് കുമാറിന്റെ മണ്ണാര്‍ക്കാട്ടെ താമസ സ്ഥലത്ത് വിജിലന്‍സ് നടത്തിയ പരിശോധനയില്‍ 35 ലക്ഷം രൂപ കണ്ടെടുത്തിരുന്നു.

വിവിധ ബാങ്കുകളിലായി 40 ലക്ഷം മൂല്യമുള്ള ബോണ്ടുകള്‍, 25ലക്ഷം രൂപയുടെ സേവിംഗ്‌സ് ബാങ്ക് രേഖകള്‍, 17കിലോ തൂക്കം വരുന്ന നാണയശേഖരം എന്നില കണ്ടെത്തിയിരുന്നു. പ്ലാസ്റ്റിക് കവറുകളിലാണ് പണം സൂക്ഷിച്ചിരുന്നത്. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശിയാണ് സുരേഷ് കുമാര്‍. പതിനേഴ് വര്‍ഷത്തോളമായി ഇയാള്‍ വില്ലേജ് ഓഫീസറായി ജോലി ചെയ്തുവരികയാണ്.

article-image

ffgfgdffdf

You might also like

  • Straight Forward

Most Viewed