ബഹ്റൈന്‍ ലാൽ കെയേഴ്സ് മോഹന്‍ലാലിന്‍റെ ജന്മദിനം ആഘോഷിച്ചു


ബഹ്റൈന്‍ ലാൽ കെയേഴ്സ് ‘ചാഞ്ചക്കം’ എന്ന പേരില്‍ നടന്‍ മോഹന്‍ലാലിന്‍റെ ജന്മദിനം ആഘോഷിച്ചു. ലാൽ കെയേഴ്സ് പ്രസിഡന്റ് എഫ്.എം. ഫൈസല്‍, കോഓഡിനേറ്റര്‍ ജഗത് കൃഷ്ണകുമാര്‍, സെക്രട്ടറി ഷൈജു കമ്പ്രത്ത്, ട്രഷറര്‍ അരുണ്‍ ജി. നെയ്യാര്‍ എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ചു.

ആഘോഷ പരിപാടികളില്‍ ലാല്‍ കെയേഴ്സ് കുടുംബത്തിലെ അംഗങ്ങളും കുട്ടികളും പങ്കെടുത്തു. അല്‍ റബീ മെഡിക്കല്‍ സെന്‍റര്‍ ജനറല്‍ മാനേജര്‍ നൗഫല്‍ അടാട്ടില്‍ വിശിഷ്ടാതിഥിയായിരുന്നു. കൊല്ലം അഭി, ഷാജി സെബാസ്റ്റ്യന്‍, വിശ്വ സുകേഷ്, ആഗ്നേയ എന്നിവരുടെ നേതൃത്വത്തില്‍ മോഹന്‍ലാല്‍ സിനിമകളിലെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഗാനവിരുന്നും കുട്ടികളുടെ നൃത്തങ്ങളും അരങ്ങേറി. 

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed