കെഎസ്ആർടിസി ബസിൽ പീഡന ശ്രമം; കണ്ണൂർ സ്വദേശി പിടിയിൽ


കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ പീഡന ശ്രമം. കാഞ്ഞങ്ങാട് -പത്തനംതിട്ട ബസിലാണ് പീഡനശ്രമം നടന്നത്. യുവതിയുടെ പരാതിയിൽ കണ്ണൂർ സ്വദേശി വേങ്ങാട് അസ്മാസ് വീട്ടിൽ നിസാമുദ്ദീൻ അറസ്റ്റിൽ.

മലപ്പുറം വളാഞ്ചേരിയിൽ എത്തിയപ്പോഴായിരുന്നു സംഭവം. ഞായറാഴ്ച രാത്രിയാണ് സംഭവം. യുവതിയോട് ഇയാള്‍ അപമര്യാദയായി പെരുമാറുകയായിരുന്നു. തുടര്‍ന്ന് യുവതി എമര്‍ജന്‍സി നംപറില്‍ വിളിച്ച് പരാതിപ്പെട്ടു. തുടര്‍ന്ന് വളാഞ്ചേരിയില്‍ വെച്ച് പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

article-image

dfgghvfgh

You might also like

  • Lulu Exchange
  • Straight Forward

Most Viewed