കെസ്വിഫ്‌റ്റ് ബസിൽ യുവതിയെ കുത്തി പരുക്കേൽപിച്ച് യുവാവ് സ്വയം കഴുത്തറുത്തു


കെസ്വിഫ്‌റ്റ് ബസിൽ യുവതിയെ കുത്തി പരുക്കേൽപിച്ചു ആത്മഹത്യക്ക് ശ്രമിച്ച യുവാവിന്റെ നില ഗുരുതരം. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബസ് മലപ്പുറം വെന്നിയൂരിന് സമീപം എത്തിയപ്പോഴാണ് വയനാട് സ്വദേശി സനിൽ യാത്രക്കാരിയായ ഗൂഡല്ലൂർ സ്വദേശിനിയായ യുവതിയെ കുത്തി പരുക്കേല്പിച്ചത്. ശേഷം യുവാവ് സ്വയം കഴുത്തറുക്കുകയായിരുന്നു. ഇവരെ ആദ്യം തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

യുവതി അങ്കമാലിയിൽ നിന്നും യുവാവ് മലപ്പുറം എടപ്പാളിൽ നിന്നുമാണ് ബസിൽ കയറിയത്. ഇരുവരും വയനാട് സുൽത്താൻ ബത്തേരിയിലേക്ക് ആയിരുന്നു ടിക്കറ്റ് എടുത്തിരുന്നത്.

article-image

asxSXS

You might also like

  • Lulu Exchange
  • Straight Forward

Most Viewed