ട്രെയിന്‍ തീവയ്പ്പ് കേസ് എന്‍ഐഎ ഏറ്റെടുത്തു |


എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ് എന്‍ഐഎ ഏറ്റെടുത്തു. കേസ് ഏറ്റെടുക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിജ്ഞാപനമിറക്കിയതിന് പിന്നാലെയാണ് നടപടി. കൊച്ചി യൂണിറ്റിനാണ് അന്വേഷണ ചുമതല. കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്.

കേസില്‍ രാജ്യവ്യാപകമായി അന്വേഷണം നടത്തും. കേരളാ പോലീസിന്‍റെ പ്രത്യേക അന്വേഷണം സംഘം ശേഖരിച്ച വിവരങ്ങള്‍ എന്‍ഐഎയ്ക്ക് കൈമാറും. അറസ്റ്റിലായ പ്രതി ഷാറൂഖ് സെയ്ഫി തീവ്രവാദ ചിന്തകളില്‍ ആകൃഷ്ടനായാണ് കുറ്റകൃത്യം നടത്തിയതെന്ന് കണ്ടെത്തിയിരുന്നു. ഇയാള്‍ക്ക് ഇതിന് പ്രേരണ നല്‍കിയത് ആരാണെന്നതടക്കം എന്‍ഐഎ പരിശോധിക്കും.

article-image

DSDFS

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed