അനിൽ ആന്റണിക്ക് പകരം പി സരിൻ കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനർ

കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറായി ഡോ. പി സരിനെ നിയമിച്ചു. എകെ ആന്റണിയുടെ മകനായ അനിൽ ആന്റണിക്ക് പകരമാണ് സരിന്റെ നിയമനം. ബിബിസിയുടെ മോദി ഡോക്യുമെന്ററി സംബന്ധിച്ച് ബിജെപി വാദം ഏറ്റെടുത്ത് അനിൽ നടത്തിയ പരാമർശം ഏറെ വിവാദമായിരുന്നു. പരാമർശങ്ങൾക്കെതിരെ കോൺഗ്രസ് നേതാക്കളും രംഗത്തെത്തി. ഇതിന് പിന്നാലെയായിരുന്നു അനിലിന്റെ രാജി.
പാർട്ടി പദവികളെല്ലാം ഒഴിയുന്നതായും അനിൽ ട്വീറ്റിലൂടെ പറഞ്ഞു. അഭിപ്രായസ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നവരിൽനിന്ന് കടുത്ത ആക്രമണമാണ് ഉണ്ടായത്. ഒരു ട്വീറ്റിന്റെ പേരിൽ പലരും വിളിച്ച് എതിർപ്പ് പറഞ്ഞു. കോൺഗ്രസിന് ഇക്കാര്യത്തിൽ ഇരട്ടത്താപ്പാണ്. ഇത്രയും അസഹിഷ്ണുതയുടെ ആവശ്യമില്ല. വെറുപ്പിനിടയിൽ തുടരാനാകില്ലെന്നും അനിൽ ട്വീറ്റിൽ പറഞ്ഞിരുന്നു.
57457