ജാര്‍ഖണ്ഡില്‍ നഴ്‌സിങ് ഹോമില്‍ തീപിടുത്തം; ഡോക്ടര്‍മാരടക്കം അഞ്ച് മരണം


ജാര്‍ഖണ്ഡിലെ ധന്‍ബാദിലെ സ്വകാര്യ നഴ്സിംഗ് ഹോമിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് ഡോക്ടര്‍മാരടക്കം അഞ്ച് പേര്‍ മരിച്ചു. മെഡിക്കല്‍ സ്ഥാപന ഉടമ ഡോ. വികാസ് ഹസ്ര, ഭാര്യ ഡോ. പ്രേമ ഹസ്ര, സ്ഥാപനത്തിന്റെ ഉടമ സോഹന്‍ ഖമാരി, സഹായി താരാദേവി എന്നിവരാണ് മരിച്ചത്.

ധൻബാദിലെ ബാങ്ക് മോറിലുള്ള നഴ്‌സിംഗ് ഹോമിന്റെ സ്റ്റോര്‍ റൂമില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് തീപിടുത്തമുണ്ടായത്. അഞ്ച് പേരും ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് ധന്‍ബാദ് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് പ്രേം കുമാര്‍ പറഞ്ഞു. ഒരാള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. തീപിടിത്തത്തിന് കാരണം എന്നത് ഇതുവരെ കണ്ടെത്താനായിട്ടില്ല. കൂടുതല്‍ അന്വേഷണം നടക്കുന്നുവെന്നും പൊലീസ് പറഞ്ഞു.

article-image

dryy

You might also like

  • Lulu Exchange
  • Straight Forward

Most Viewed