കൊല്ലത്ത് മുകേഷിന് സീറ്റില്ല; മൂന്ന് എംഎൽഎമാർ മത്സരിക്കും


ഷീബ വിജയൻ

കൊല്ലം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലം സീറ്റിൽ നടൻ എം. മുകേഷിന് സി.പി.എം സീറ്റ് നിഷേധിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റിലാണ് കൊല്ലം സീറ്റിൽ സി.പി.എം ആക്ടിംഗ് സെക്രട്ടറി എസ്. ജയമോഹനെ മത്സരിപ്പിക്കാൻ തീരുമാനിച്ചത്. സിനിമയിൽ സജീവമാകാൻ മുകേഷ് മാറിനിൽക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു.

അതേസമയം, ജില്ലയിലെ മൂന്ന് സിറ്റിംഗ് എം.എൽ.എമാർ വീണ്ടും മത്സരരംഗത്തുണ്ടാകും. കെ.എൻ. ബാലഗോപാൽ (കൊട്ടാരക്കര), എം. നൗഷാദ് (ഇരവിപുരം), ഡോ. സുജിത്ത് വിജയൻപിള്ള (ചവറ) എന്നിവരാണ് മത്സരിക്കുന്നത്. കുണ്ടറയിൽ പുതുമുഖമായ എസ്.എൽ. സജിമോൻ സ്ഥാനാർത്ഥിയാകും.

article-image

ADFSDFSFS

You might also like

  • Lulu Exchange
  • Straight Forward

Most Viewed