ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദം; കേരളത്തിൽ മഴക്ക് സാധ്യത


ബംഗാൾ ഉൾകടലിൽ ഈ വർഷത്തെ ആദ്യ ന്യുന മർദ്ദം രൂപപ്പെട്ടു. അടുത്ത 2 ദിവസത്തിനുള്ളിൽ ശക്തി പ്രാപിക്കുന്ന ന്യുന മർദ്ദം ജനുവരി 30,31 ഓടെ ശ്രീലങ്ക തീത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്. നിലവിലെ നിഗമന പ്രകാരം ഈ മാസം അവസാനവും ഫെബ്രുവരി ആദ്യവും തെക്കൻ കേരളത്തിൽ മഴക്ക് സാധ്യതയുണ്ട്.

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഒറ്റപ്പെട്ട മഴ കിട്ടിയിരുന്നു. തെക്കൻ കേരളത്തിനാണ് കൂടുതൽ മഴ കിട്ടിയത്. ഒറ്റപ്പെട്ട മഴ മധ്യ കേരളത്തിലും വടക്കൻ ജില്ലകളുടെ കിഴക്കൻ മലമേഖലകളിലും കിട്ടി. മഡഗാസ്‌കറിനു സമീപം കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റും തുടർന്നുള്ള അന്തരീക്ഷസ്ഥിതിയുമാണ് മഴയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കിയത്.

article-image

etryhfdthyt

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed