ശ്രമകരമായ ദൗത്യത്തിനൊടുവിൽ കാട്ടുകൊമ്പൻ പിടി സെവൻ വനം വകുപ്പിന്റെ കൂട്ടിലായി

ധോണിയെ വിറപ്പിച്ച കാട്ടുകൊമ്പന്‍ പി ടി സെവന്‍ എന്ന പാലക്കാട് ടസ്‌കറെ വനംവകുപ്പിന്റെ കൂട്ടിലേക്ക് മാറ്റി. ധോണിയിലെ ഫോറസ്റ്റ് സ്‌റ്റേഷനിലേക്കാണാ ആദ്യം പി ടി സെവനെ ലോറിയില്‍ എത്തിച്ചത്. ശേഷം യൂക്കാലിപ്റ്റ്്‌സ് മരം കൊണ്ടുള്ള പ്രത്യേക കൂട്ടിലേക്ക് മാറ്റുകയായിരുന്നു. ശ്രമകരമായ ദൗത്യമാണ് വനംവകുപ്പ് ഉദ്യോഗസ്ഥരും ദൗത്യസംധഘവും ചേര്‍ന്ന് പൂര്‍ത്തീകരിച്ചത്.
ഇന്ന് രാവിലെ 7.10 ഓടെയായിരുന്നു പി ടി സെവനെ മയക്കുവെടി വച്ചത്. ഇടത് ചെവിക്ക് താഴെയായിരുന്നു വെടിയേറ്റത്. തുടര്‍ന്ന് കുങ്കി ആനകളായ ഭരതനും വിക്രമനും ഇടത്തും വലത്തും നിന്നും സുരേന്ദ്രന്‍ പിറകില്‍ നിന്നും തള്ളി പി.ടി സെവനെ ലോറിയില്‍ കയറ്റി.മുണ്ടൂരിലെ അനുയോജ്യമായ സ്ഥലത്ത് പി.ടി സെവനെ കണ്ടെത്തിയ വിവരം ആദ്യ സംഘം അറിയിച്ചതിന്റെ പശ്ചാത്തലത്തില്‍ ഉള്‍വനത്തിലെത്തിയ ദൗത്യസംഘമാണ് മയക്കുവെടി വച്ചത്.
ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യസംഘമാണ് പി ടി സെവനെ പിടികൂടിയത്. കൊമ്പനെ കീഴടക്കിയതോടെ വലിയ ആവേശത്തിലും ആശ്വാസത്തിലുമാണ് പ്രദേശവാസികള്‍,. പി ടി 7നെ ലോറിയില്‍ കയറ്റി കൊണ്ടുപോകുമ്പോഴും ആളുകള്‍ ആര്‍പ്പുവിളിച്ചു.
്ീബ