പിഎഫ്‌ഐ പ്രവർത്തകർക്ക് പരിശീലനം നൽകി: നേതാക്കളെ വധിക്കാനുള്ള ഹിറ്റ് സ്‌ക്വാഡിലെ അംഗം മുഹമ്മദ് മുബാറഖ് അറസ്റ്റിൽ

കഴിഞ്ഞ ദിവസത്തെ എന്‍ഐഎ റെയ്ഡിൽ പിടിയിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനും അഭിഭാഷകനുമായ മുഹമ്മദ് മുബാറഖിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് മുബാറഖിനെ റിമാന്‍ഡ് ചെയ്തത്. വ്യാഴാഴ്ച കസ്റ്റഡിയിലെടുത്ത മുബാറഖിനെ 20 മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് ചെയ്തത്. മറ്റുപാർട്ടികളിലെ നേതാക്കളെ വധിക്കാന്‍ പോപ്പുലർ ഫ്രണ്ട് രൂപീകരിച്ച ഹിറ്റ് സ്‌ക്വാഡിലെ അംഗമാണ് മുബാറഖ്.
ഇരുതലമൂർച്ചയുള്ള ആയുധങ്ങൾ പ്രതിസൂക്ഷിച്ചെന്ന് എൻഐഎ കോടതിയിൽ വ്യക്തമാക്കി. ഒറ്റ വെട്ടിന് ജീവനെടുക്കുന്ന മഴുവും പരിശോധനയിൽ ഇയാളിൽ നിന്ന് പിടികൂടി. കുങ്ഫു പരിശീലനത്തിനെന്ന പേരിലാണ് മുബാറഖ് ആയുധങ്ങൾ സൂക്ഷിച്ചിരുന്നത്. ബാഡ്മിന്റൺ റാക്കറ്റിനുള്ളിലാണ് ആയുധങ്ങൾ ഒളിപ്പിച്ചിരുന്നത്. പിടിയിലായ മുബാറക്ക് നിയമവിദ്യാർത്ഥിയും കേരള ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്തുവരുന്നയാളുമാണ്.
പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് കായിക പരിശീലനം നൽകിയെന്ന കണ്ടെത്തലിനെ തുടർന്നാണ് മുബാറഖിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സെപ്തംബറിൽ ദേശീയ അന്വേഷ ഏജൻസി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസുകളിലാണ് നടപടി. പ്രായപൂർത്തിയാകാത്ത യുവാക്കളെ റിക്രൂട്ട് ചെയ്ച് ദൗത്യനിർവഹണത്തിന് ആഹ്വാനം ചെയ്തു കൊണ്ടുള്ള നീക്കവും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഹൈക്കോടതിയിൽ അഭിഭാഷകനായിരുന്ന മുബാറഖ് സംഘടനയുമായി ബന്ധപ്പെട്ട കേസുകളും കൈകാര്യം ചെയ്തിരുന്നു.
5678t68
5678t68