കുന്നത്തുനാട് എംഎൽഎ പി.വി ശ്രീനിജിന്റെ പരാതിയിൽ വ്യവസായി സാബു എം. ജേക്കബിനെതിരെ കേസ്


വ്യവസായി സാബു എം. ജേക്കബിനെതിരെ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുത്ത് പൊലീസ്. കുന്നത്തുനാട് എംഎൽഎ പി.വി.ശ്രീനിജിന്റെ പരാതിയിലാണ് കേസ്. എംഎൽഎയെ വേദിയിൽ പരസ്യമായി അപമാനിച്ചെന്നാണ് പരാതി. കേസിൽ ഐക്കരനാട് പഞ്ചായത്ത്‌ പ്രസിഡന്റ് ഡീന ദീപക് രണ്ടാം പ്രതിയാണ്.

കർഷക ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലാണ് അത്തരത്തിലൊരു അവഹേളനം നേരിടേണ്ടി വന്നതെന്നാണ് ശ്രീനിജിൻ പരാതിയിൽ പറയുന്നത്. പട്ടികജാതിക്കാരനെന്ന നിലയിൽ ജാതി അധിക്ഷേപം നടത്തി. താൻ പങ്കെടുക്കുന്ന പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

എംഎൽഎ പങ്കെടുക്കുന്ന പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുന്നതിനുവേണ്ടി ട്വന്റി ട്വന്റി പ്രാദേശിക നേതാക്കൾക്കുൾപ്പെടെ സാബു എം. ജേക്കബ് നിർദേശം നൽകി. അത്തരത്തിൽ നിരവധി തവണ അവഹേളിച്ചു. സമൂഹത്തിൽ ഒറ്റപ്പെടുത്തുന്നതിനുൾപ്പെടെ ആഹ്വാനങ്ങൾ ചെയ്യുന്നു. അതിനുവേണ്ടിയുള്ള ഗൂഢാലോചനകൾ സാബു എം. ജേക്കബിൻ്റെ നേതൃത്വത്തിൽ നടത്തിയെന്നും എംഎൽഎ ആരോപിക്കുന്നു.

ജയിച്ച് വന്ന നാൾ മുതൽ സാബു ജേക്കബ് വ്യക്തിപരമായി അധിക്ഷേപിക്കുകയാണ്. തന്നെ ശത്രുവായി പ്രഖ്യാപിച്ചു. ഓഗസ്റ്റിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ വേദിയിൽ നിന്ന് ഇറങ്ങി പോയി. താൻ പോയ ശേഷം വേദിയിൽ എത്തി. നിരന്തര അപമാനം നേരിടേണ്ടി വന്നു. മണ്ഡലത്തിലെ പല പരിപാടികളിലും പങ്കെടുക്കുമ്പോൾ വിളിക്കാത്ത ചാത്തം ഉണ്ണുന്നവൻ എന്ന് പറഞ്ഞ് അപമാനിച്ചു എന്നും പരാതിയിൽ. തുടർന്നാണ് ജാതി അധിക്ഷേപം കാട്ടി സെപ്റ്റംബർ 2ന് പരാതി നൽകിയത്.

പരാതിയിൽ സാബു ജേക്കബ് അടക്കം ആറു പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീന ദീപക്, വൈസ് പ്രസിഡന്റ് പ്രസന്ന പ്രദീപ്, സത്യപ്രകാശ്, ജീൽ മാവേലി, രജനി പി.ടി തുടങ്ങി ആറ് പ്രതികളാണ് കേസിലുള്ളത്.

article-image

rtuftuf

You might also like

Most Viewed