ഷാജി കാളിയേത്തിന്റെ കെപിസിസി അംഗത്വം മരവിപ്പിച്ചു


മലപ്പുറത്ത് നിന്നുള്ള ഷാജി കാളിയേത്തിനെ കെപിസിസി അംഗമാക്കിയ തീരുമാനം കോണ്‍ഗ്രസ് മരവിപ്പിച്ചു. ജില്ലയില്‍ നിന്നും ശശി തരൂരിന്റെ നാമനിര്‍ദേശ പത്രികയില്‍ ഒപ്പിട്ട ഒരേയൊരു ഭാരവാഹിയാണ് ഷാജി. ശശി തരൂരിന്റെ മലപ്പുറത്തെ സ്വീകരണ പരിപാടിയിലും ഷാജി സജീവമായിരുന്നു.

തരൂരിനെതിരെ കോട്ടയം ഡിസിസി രംഗത്ത് വന്നതിന് പിന്നാലെയാണ് ഷാജിയുടെ അംഗത്വം മരവിപ്പിച്ചിരിക്കുന്നത്. ഷാജിയെ കെപിസിസി അംഗമാക്കിയതിനെതിരെ നേരത്തെ പൊന്നാനി കോണ്‍ഗ്രസില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ നിര്‍ദേശപ്രകാരമാണ് ഇപ്പോള്‍ നടപടിയെന്നാണ് ഡിസിസി പ്രസിഡന്റ് വി എസ് ജോയിയുടെ വിശദീകരണം.

article-image

AA

You might also like

  • Lulu Exchange
  • Straight Forward

Most Viewed