വൈദ്യുതി ഉപഭോഗം 500 യൂണിറ്റ് കടക്കുന്നവരിൽ നിന്ന് അധിക തുക ഈടാക്കാനൊരങ്ങി കെഎസ്ഇബി


പ്രതിമാസ വൈദ്യുതി ഉപഭോഗം 500 യൂണിറ്റ് കടക്കുന്നവരിൽ നിന്ന് രാത്രികാല ഉപയോഗത്തിന് കൂടുതൽ തുക ഈടാക്കുന്ന തരത്തിൽ, നിലവിലെ ബില്ലിംഗ് രീതി മാറ്റാൻ കെ.എസ്.ഇ.ബി.

രാത്രികാല വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നതിനാൽ, പുറത്ത് നിന്ന് വൻവില കൊടുത്ത് കൂടുതൽ വൈദ്യുതി വാങ്ങേണ്ട സാഹചര്യം കണക്കിലെടുത്താണിത്. ഈ മാസം 3931മെഗാവാട്ടാണ് രാത്രികാല ഉപയോഗം. കഴിഞ്ഞ മാസം ഇത് 3886 മെഗാവാട്ടും. ആഗസ്റ്റിൽ 3806 മെഗാവാട്ടുമായിരുന്നു. രാത്രികാല ഉപയോഗവും, പുറത്ത് നിന്ന് വാങ്ങുന്ന വൈദ്യുതിയുടെ അളവും കുറയ്ക്കുകയാണ് ലക്ഷ്യം. ഗാർഹിക ഉപഭോക്താക്കൾക്കും, 20 കിലോവാട്ടിന് മേൽ കണക്ടഡ് ലോഡുള്ള വാണിജ്യ, വ്യവസായ ഉപഭോതാക്കൾക്കും ഇത്തരത്തിൽ ബിൽ തുക കൂടും.

ഉപഭോക്താവിന്റെ കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസത്തേയും ജൂലൈ, ആഗസ്റ്റ് മാസത്തേയും ശരാശരി ഉപയോഗം എടുക്കും. പ്രതിമാസ ശരാശരി 500 യൂണിറ്റിൽ കൂടുതലാണെങ്കിൽ നിരക്ക് നിർണ്ണയത്തിന് മൂന്ന് സമയക്രമം. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ നിലവിലെ നിരക്ക്. വൈകിട്ട് ആറു മുതൽ രാത്രി 10 വരെ നിലവിലെ നിരക്കിന്റെ 120 ശതമാനം വർദ്ധന. രാത്രി 10 മുതൽ രാവിലെ 6 വരെ നിലവിലെ നിരക്കിന്റെ 90 ശതമാനം വർദ്ധന. ബിൽ പ്രതിമാസം അടയ്ക്കണം

1997ന് ശേഷം പുതുതായി സ്ഥാപിക്കുകയോ, മാറ്റി വയ്ക്കുകയോ ചെയ്ത മീറ്ററുകളിൽ ഇത്തരത്തിൽ സമയക്രമം നിർണ്ണയിക്കുന്നതിന് സംവിധാനമുണ്ട്. ഇതില്ലാത്ത വീടുകളിൽ പുതിയ ടി.ഒ.ഡി മീറ്റർ സ്ഥാപിക്കും. റെഗു. കമ്മിഷന്റെ അനുമതിയുണ്ട്. നിലവിലെ മീറ്ററുകളിൽ ടൈം ഒഫ് ദ ഡേ ( ടി.ഒ.ഡി) ബില്ലിംഗ് സംവിധാനം സജ്ജമാക്കാൻ 1997ൽ തന്നെ അനുമതി നൽകിയിട്ടുണ്ട്. അടിസ്ഥാന നിരക്കിൽ മാറ്റം വരുത്താതെ, ബിൽ നിർണ്ണയ രീതി മാറ്റാമെന്ന് കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്.

article-image

duyftu

article-image

utyiu

You might also like

Most Viewed