അച്ഛനൊപ്പം ആദ്യമായി പൊതു വേദിയിൽ പ്രത്യക്ഷപ്പെട്ട് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്‍റെ മകൾ

തന്‍റെ കുടുംബജീവിതം സ്വകാര്യമായി സൂക്ഷിക്കു വ്യക്തിത്വമാണ് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റേത്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി മകൾക്കൊപ്പം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് ഇപ്പോൾ അദ്ദേഹം. കിമ്മിന്‍റെ മകൾ ആദ്യമായിട്ടാണ് ഒരു പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നതെന്നാണ് റിപ്പോർട്ടുകൾ. വെളുത്ത പഫർ ജാക്കറ്റണിഞ്ഞ് പിതാവിന്‍റെ കൈപിടിച്ചുള്ള കിമ്മിന്‍റെ മകളുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാണ്. എന്നാൽ കുട്ടിയുടെ പേരിനെക്കുറിച്ച് മാധ്യമങ്ങൾ പരാമർശിച്ചിട്ടില്ല.
വെള്ളിയാഴ്ച നടന്ന ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണത്തിന് മേൽനോട്ടം വഹിക്കുമ്പോൾ മകളും കിമ്മിനൊപ്പം ഉണ്ടായിരുന്നതായി കെസിഎൻഎ അറിയിച്ചു. കഴിഞ്ഞ മാസം ഉത്തരകൊറിയ പുതിയതായി തുടങ്ങിയ റയോൺഫോ ഗ്രീൻഹൗസ് ഫാമിന്‍റെ ഉദ്ഘാടനച്ചടങ്ങിൽ കിമ്മും പങ്കെടുത്തിരുന്നു. ആണവ തന്ത്രപരമായ കാര്യങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥർക്ക് മാർഗനിർദേശം നൽകിയതിന് ശേഷമാണ് കിം പരിപാടിയിൽ പങ്കെടുത്തതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ു്ിപ