ഫിഫാ വേൾ‍ഡ് കപ്പ് ഉദ്ഘാടന ചടങ്ങിൽ‍ ഇന്ത്യൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകാർ‍ പങ്കെടുക്കും


ഖത്തറിൽ‍ നടക്കുന്ന ഫിഫാ വേൾ‍ഡ് കപ്പ് ഉദ്ഘാടന ചടങ്ങിൽ‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകാർ‍ പങ്കെടുക്കും. ഖത്തർ‍ ഭരണാധികാരി ഷെയ്ഖ് തമീം ബിൻ ഹമദ് അൽ‍ താനിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് ഉപരാഷ്ട്രപതി ചടങ്ങിനെത്തുക. രണ്ട് ദിവസത്തെ സന്ദർ‍ശനത്തിന് ഖത്തറിലെത്തുന്ന ധൻകാറിന് ഈ മാസം 21ന് ഇന്ത്യൻ സമൂഹം സ്വീകരണം നൽ‍കും. അൽ‍ വക്‌റയിലെ ഡിപിഎസ് മോഡേൺ ഇന്ത്യൻ സ്‌കൂളിലാണ് സ്വീകരണം.

ലോകകപ്പ് ആവേശങ്ങളിൽ‍ പങ്കുചേരാൻ കേരളത്തിൽ‍നിന്നുള്ള മന്ത്രിമാർ‍, എപിമാർ‍, എംഎൽ‍എമാർ‍, കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഉൾ‍പ്പെടെ നിരവധി പ്രമുഖരാണ് ഖത്തറിലെത്തുക.

article-image

drhyftu

You might also like

  • Lulu Exchange
  • Straight Forward

Most Viewed