അയ്യപ്പ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; പത്ത് പേർ‍ വാഹനത്തിനുള്ളിൽ‍ കുടുങ്ങി


ശബരിമല തീർ‍ത്ഥാടകർ‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. പത്തനംതിട്ട ളാഹയിലാണ് ബസ് മറിഞ്ഞത്. 10 തീർ‍ത്ഥാടകർ‍ ബസിനുള്ളിൽ‍ കുടുങ്ങിയിരിക്കുന്നു എന്ന് സംശയം. മോട്ടോർ‍ വാഹന വകുപ്പിന്റെ ഉദ്യോഗസ്ഥടക്കം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. രാവിലെ 8:40നാണ് അപകടം ഉണ്ടായത്. 

ബസിനുള്ളിലുള്ള തീർ‍ത്ഥാടകർ‍ക്ക് കാര്യമായ പരുക്കുകൾ‍ ഏറ്റിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. തീർ‍ത്ഥാടകരെ പുറത്തെടുക്കാൻ നാട്ടുകാരും സമീപത്തെ വ്യാപാരികളും ചേർ‍ന്ന് ശ്രമം നടത്തുകയാണ്.

ആന്ധ്രാപ്രദേശിൽ‍ നിന്ന് പുറപ്പെട്ട ബസാണ് മറിഞ്ഞത്. AP 27 TU 5757 എന്ന ബസാണ് അപകടത്തിൽ‍പ്പെട്ടത്. അപകടത്തിൽ‍ പരുക്കേറ്റ് 12 തീർ‍ത്ഥാടകരെ പെരുന്നാട്ടിലെ ആശുപത്രിയിലേക്ക് മാറ്റി. നാലുപേരെ പത്തനംതിട്ട ആശുപത്രിയിലും ചികിത്സയിലാക്കി.

article-image

uyity

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed