ജർ‍മനിയിലെ ചികിത്സ കഴിഞ്ഞ് ഉമ്മൻ ചാണ്ടി തിരിച്ചെത്തി


ജർ‍മനിയിലെ ചികിത്സക്ക് ശേഷം മുൻ മുഖ്യമന്ത്രിയും മുതിർ‍ന്ന കോൺ‍ഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി തിരിച്ചെത്തി. പുലർ‍ച്ചെ തിരുവനന്തപുരം വിമാനത്താവളത്തിലാണ് ഉമ്മൻചാണ്ടിയും കുടുംബവും എത്തിയത്.

ജർ‍മനിയിൽ‍ ലേസർ‍ ശസ്ത്രക്രിയ ആണ് ഉമ്മൻചാണ്ടിക്ക് നൽ‍കിയത്. ലേസർ‍ ശസ്ത്രക്രിയക്ക് ശേഷം ഉന്മേഷവാനായുള്ള ഉമ്മൻ ചാണ്ടിയുടെ ചിത്രം മകൻ ചാണ്ടി ഉമ്മൻ കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കിൽ‍ പങ്കുവെച്ചിരുന്നു.

തൊണ്ടയിലെ ശസ്ത്രക്രിയയ്ക്കുശേഷം നിരീക്ഷണത്തിലായിരുന്ന ഉമ്മൻ ചാണ്ടിയെ ഞായറാഴ്ച ആശുപത്രിയിൽ‍നിന്നു ഡിസ്ചാർ‍ജ് ചെയ്തിരുന്നു. നവംബർ‍ ആറിനായിരുന്നു വിദഗ്ധ ചികിത്സയ്ക്കായി ഉമ്മന്‍ ചാണ്ടി ജർ‍മനിയിലേക്ക് തിരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഉമ്മൻ ചാണ്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്.

ഉമ്മൻ ചാണ്ടി ഉന്മേഷവാനാണെന്നും ലേസർ‍ ശാസ്ത്രക്രിയയായതിനാൽ‍ മറ്റു ബുദ്ധിമുട്ടുകൾ‍ ഇല്ലെന്നും അതിവേഗം പൂർ‍ണ ആരോഗ്യത്തിലേക്കു മടങ്ങിയെത്തുമെന്നും ഒപ്പമുള്ള ബെന്നി ബഹനാൻ എംപി അറിയിച്ചു. മക്കളായ മറിയ ഉമ്മൻ, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവരും ഉമ്മൻ ചാണ്ടിക്കൊപ്പമുണ്ടായിരുന്നു.

article-image

ീൂഹീ

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed