ലക്കി പ്രിപെയ്ഡ് സിം ഇറ്റ്സ് സമ്മർ വിൻ ഗോൾഡ് പ്രമോഷൻ വിജയികൾക്ക് സമ്മാനം നൽകി

പ്രമുഖ ടെലിക്കോം സേവന ദാതാക്കളായ ലക്കി പ്രിപെയ്ഡ് സിം നടത്തി വന്ന പ്രമോഷന്റെ വിജയികളെ പ്രഖ്യാപ്പിച്ചു. ഇറ്റ്സ് സമ്മർ വിൻ ഗോൾഡ് എന്ന പേരിട്ട പ്രമോഷനിൽ ഗ്രാൻഡ് സമ്മാനമായ നൂറ് ഗ്രാം സ്വർണം നേടിയ അസീസ് ചിരട്ടായടന് ലക്കി സെയിൽസ് മാനേജർ നോയൽ സിൽവേരിയ സമ്മാനം കൈമാറി.
ഇതിന് പുറമേ 32 വിജയികൾക്ക് 2.5 ഗ്രാം സ്വർണ്ണസമ്മാനവും നൽകി. ആഗസ്ത്, സെപ്തംബർ മാസങ്ങളിലാണ് പ്രമോഷൻ നടന്നത്. ഈ കാലയളിൽ പുതുതായി ലക്കി സിം ഉപഭോക്താക്കളായവരിൽ നിന്നും, ലക്കി സിം റിന്യൂ ചെയ്തവരിൽ നിന്നുമാണ് വിജയികളെ കണ്ടെത്തിയത്.
ലക്കി സിം കാർഡിനെ പറ്റി കൂടുതൽ അറിയാൻ ലക്കി ഡോട്ട് കോം ഡോട്ട് ബി എച്ച് എന്ന വൈബ്സൈറ്റ് സന്ദർശിക്കുകയോ, 123 എന്ന നമ്പറിൽ വിളിക്കുയോ ചെയ്യാവുന്നതാണ്.
ോ