അങ്കമാലിയില്‍ ടൂറിസ്റ്റ് ബസും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ചു : ഒരു മരണം

അങ്കമാലിയില്‍ ടൂറിസ്റ്റ് ബസും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. മലപ്പുറം ചെമ്മാട് സ്വദേശി സലീന ഷാഫി(38)യാണ് മരിച്ചത്. സൗദിയിൽ നിന്ന് ഇന്നലെ രാത്രി എത്തിയ ഇവർ കൊച്ചിയിൽ വിമാനമിറങ്ങി ബന്ധുക്കള്‍ക്കൊപ്പം നാട്ടിലേക്കുള്ള യാത്രക്കിടയിലാണ് അപകടത്തിനിരയായി മരിച്ചത്.
രാവിലെ 5.45 ഓടെ അങ്കമാലി കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാൻഡിന് മുൻ വശത്തായിരുന്നു അപകടം. സ്റ്റാൻഡിലേക്ക് കയറുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ലോ ഫ്ലോര്‍ ബസിന് പിന്നിൽ ടൂറിസ്റ്റ് ബസ് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കെ.എസ്.ആര്‍.ടി.സി ബസിലെ ചില്ല് തകര്‍ന്ന് പിൻവശത്തിരുന്ന യാത്രക്കാരിയായ സലീന ഷാഫി റോഡിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു.
a
a