ഹണിട്രാപ്പില്‍ കുടുക്കി ഭീഷണിയും മര്‍ദ്ദനവും; വ്യാപാരിയില്‍ നിന്ന് ആഡംബരകാറും സ്വര്‍ണവും അടക്കം തട്ടിയയാള്‍ അറസ്റ്റില്‍

ഹണിട്രാപ്പില്‍ കുടുക്കി വ്യാപാരിയില്‍ നിന്ന് 50 ലക്ഷത്തോളം രൂപയുടെ വസ്തുക്കള്‍ തട്ടിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മലപ്പുറം സ്വദേശി ശ്രീധരന്‍ (36) ആണ് അറസ്റ്റിലായത്. ഹണിട്രാപ്പില്‍ കുടുക്കി വ്യാപാരിയെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തിയും മര്‍ദ്ദിച്ചും ആഡംബരകാറും സ്വര്‍ണവും അടക്കമായിരുന്നു തട്ടിയത്.രണ്ട് വര്‍ഷം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. ചാലിശ്ശേരി സ്വദേശിയായ വ്യാപാരിയെയാണ് സിനിമയില്‍ അഭിനയിപ്പിക്കാം എന്ന വ്യാജേന എടപ്പാളിലെ ലോഡ്ജില്‍ എത്തിച്ച് മയക്ക് ഗുളിക നല്‍കി മര്‍ദ്ദിച്ചത്. ആഡംബരകാര്‍, സ്വര്‍ണം, പണം, വിലകൂടിയ വാച്ച് അടക്കം 50 ലക്ഷത്തോളം രൂപയുടെ വസ്തുക്കളാണ് സംഘം കവര്‍ന്നത്.
വിവാദമായ കേസ് ഹണിട്രാപ്പാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 12 ഓളം പ്രതികളുണ്ടായിരുന്ന കേസില്‍ 11 പേരെ അന്വേഷണ സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം ചങ്ങരംകുളം സിഐ ബഷീര്‍ ചിക്കലിന്റെ നേതൃത്വത്തില്‍ തിരൂര്‍ ഡിവൈഎസ്പിയുടെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. 12 ഓളം പ്രതികളുണ്ടായിരുന്ന കേസില്‍ 11 പേരെ അന്വേഷണ സംഘം നേരത്തെ അറസ്റ്റ് ചെയ്തിരു
a