പ്രഫസർ‍ ജി.എൻ‍ സായിബാബയെ കുറ്റക്തരാക്കിയ വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു


മാവോയിസ്റ്റ് കേസിൽ‍ പ്രഫസർ‍ ജി.എൻ‍. സായിബാബ ഉൾ‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ ബോംബെ ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു. വിശദമായ വാദം കേൾ‍ക്കേണ്ട കേസാണിതെന്ന് കോടതി നിരീക്ഷിച്ചു. ഹൈക്കോടതി കേസിന്‍റെ മെറിറ്റിലേയ്ക്ക് കടക്കാതെ കുറുക്കുവഴിയിലൂടെ തീരുമാനമെടുത്തെന്ന് ചൂണ്ടിക്കാട്ടിയാണ് വിധി തത്കാലത്തേയ്ക്ക് മരവിപ്പിച്ചത്. ഹൈക്കോടതി വിധി സ്റ്റേ ചെയ്‌തെന്നു കാട്ടി കേസിലെ എല്ലാ കക്ഷികൾ‍ക്കും കോടതി നോട്ടീസയച്ചു. കേസിൽ‍ ഡിസംബർ‍ എട്ടിനു വാദം കേൾ‍ക്കും. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തിയ ജി.എൻ സായിബാബ ഉൾ‍പ്പെടെയുള്ള പ്രതികൾ‍ നിരപരാധികളെന്ന് ബോംബെ ഹൈക്കോടതി വെള്ളിയാഴ്ച ഉത്തരവിട്ടിരുന്നു. 

ഈ വിധിയ്ക്കെതിരെയുള്ള മഹാരാഷ്ട്ര സർ‍ക്കാലിന്‍റെ അപ്പീലിലാണ് സുപ്രീംകോടതി വിധി. ഡൽ‍ഹി സർ‍വകലാശാല മുൻ പ്രഫസറായ സായിബാബ ശാരീരിക അസ്വസ്ഥതകൾ‍ മൂലം ചക്രക്കസേര ഉപയോഗിക്കുന്ന വ്യക്തിയാണ്. കേസിലെ മറ്റ് പ്രതികളായ മഹേഷ് ടിർ‍ക്കി, ഹേം മിശ്ര, പ്രശാന്ത് രാഹി, വിജയ് ടിർ‍ക്കി എന്നിവർ‍ക്കൊപ്പം നാഗ്പൂർ‍ സെൻട്രൽ‍ ജയിലിലാണ് സായിബാബയെ പാർ‍പ്പിച്ചിരിക്കുന്നത്. കേസിലെ മറ്റൊരു പ്രതിയായ പി.പി നരോട്ടെ വിചാരണ കാലയളവിൽ‍ 

മരണപ്പെട്ടിരുന്നു.

article-image

dyu

You might also like

  • Lulu Exchange
  • Straight Forward

Most Viewed