കോൺഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പ്; കേരളത്തിൽ വോട്ടെടുപ്പ് രാവിലെ 10 മുതൽ


എഐസിസി അദ്ധ്യക്ഷ തെരഞ്ഞെടുപ്പ് സംസ്ഥാനത്ത് 17ന് രാവിലെ 10 മണി മുതൽ‍ ആരംഭിക്കുമെന്ന് കെപിസിസി ജനറൽ‍ സെക്രട്ടറി ടി യു രാധാകൃഷണൻ അറിയിച്ചു. തിരുവനന്തപുരം ഇന്ദിരാഭവനിൽ‍ വെച്ച് വൈകീട്ട് നാലുമണി വരെയാണ് തെരഞ്ഞെടുപ്പ് നടക്കുക.

സംഘടനാ തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രദേശ് റിട്ടേണിംങ്ങ് ഓഫീസർ‍ ജി പരമേശ്വ എംഎൽ‍എയും അസി. പിആർ‍ഒ കെവി അറിവഴകനും വോട്ടെടുപ്പ് നടപടി ക്രമങ്ങൾ‍ക്ക് മേൽ‍നോട്ടം നൽ‍കും.വോട്ടെടുപ്പ് സംബന്ധിച്ചുള്ള എല്ലാ തയാറെടുപ്പുകളും പൂർ‍ത്തിയായി.

വോട്ട് രേഖപ്പെടുത്താനുള്ള ഐഡി കാർ‍ഡ് ഇതുവരെ വാങ്ങിയിട്ടില്ലാത്ത സമ്മതിദാന അവകാശമുള്ള കെപിസിസി അംഗങ്ങൾ‍ക്ക് തിരിച്ചറിയൽ‍ രേഖകൾ‍ നൽ‍കി വോട്ടെടുപ്പ് ദിവസം രാവിലെ ഒമ്പത് മുതൽ‍ കെപിസിസി ഓഫീസിന്റെ മുന്നിലെ പ്രത്യേക കൗണ്ടറിൽ‍ നിന്നും അത് കൈപ്പറ്റാനുള്ള സൗകര്യം ഏർ‍പ്പെടുത്തിയിട്ടുണ്ടെന്നും രാധാകൃഷ്ണൻ‍ അറിയിച്ചു.

article-image

ീ5ഹ7ീൂ6

You might also like

  • Lulu Exchange
  • Straight Forward

Most Viewed