കേരള കോൺ‍ഗ്രസ് എം ചെയർമാനായി ജോസ് കെ. മാണി എംപിയെ തെരഞ്ഞെടുത്തു


കേരള കോൺ‍ഗ്രസ് എം ചെയർമാനായി ജോസ് കെ. മാണി എംപിയെ തെരഞ്ഞെടുത്തു. കേരള കോൺഗ്രസുകളുടെ ചരിത്രത്തിൽ ആദ്യമായാണു താഴെത്തട്ടു മുതൽ തെരഞ്ഞെടുപ്പ് നടത്തി സംസ്ഥാന സമ്മേളനത്തിൽ ചെയർമാനെ തെരഞ്ഞെടുക്കുന്നത്. കോൺഗ്രസ് എം പാർലമെന്‍ററി പാർട്ടി ലീഡറായി മന്ത്രി റോഷി അഗസ്റ്റിനെയും വൈസ് ചെയർമാൻമാരായി തോമസ് ചാഴികാടൻ എംപി, ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, പി.കെ. സജീവ് എന്നിവരെയും എൻ.എം. രാജുവിനെ ട്രഷററായും തെരഞ്ഞെടുത്തു. 

സ്റ്റീഫൻ ജോർജ് (ഓഫിസ് ചാർജ് ജനറൽ സെക്രട്ടറി), എംഎൽഎമാരായ ജോബ് മൈക്കിൾ, പ്രമോദ് നാരായണ്‍, സെബാസ്റ്റ്യൻ കുളത്തുങ്കൽ, പി.എം. മാത്യു, പ്രഫ. കെ.ഐ. ആന്‍റണി, വിജി എം. തോമസ്, ജെന്നിക്സ് ജേക്കബ്, ജോയിസ് പുത്തൻപുര, ബെന്നി കക്കാട്, ജേക്കബ് തോമസ് അരികുപുറം, ബേബി ഉഴുത്തുവാൽ, സഖറിയാസ് കുതിരവേലി, ഫിലിപ്പ് കുഴികുളം, ടി.ഒ. എബ്രഹാം, മാത്യു കുന്നപ്പള്ളി, സെബാസ്റ്റ്യൻ ചൂണ്ടൽ (ഉന്നതാധികാര സമിതി അംഗങ്ങൾ), ജോസ് ടോം, അല്ക്സ് കോഴിമല, ബാബു ജോസഫ്, സണ്ണി തെക്കേടം, എലിസബത്ത് മാമ്മൻ മത്തായി, കെ.ജെ. ദേവസ്യ, ജോസ് ജോസഫ്, മുഹമ്മദ് ഇക്ബാൽ, സജി അലക്സ്, ജോർജുകുട്ടി അഗസ്തി, സജി കുറ്റിയാനിമറ്റം, സണ്ണി പാറപ്പറന്പിൽ, കെ. ആനന്ദകുമാർ, ടോമി കെ. തോമസ് (ജനറൽ സെക്രട്ടറിമാർ), ഡോ. കുര്യാസ് കുന്പളക്കുഴി, വി.ടി. ജോസഫ്, വി.ജെ. ജോസഫ്, അഗസ്റ്റ്യൻ വട്ടക്കുന്നേൽ, എം.എം. ഫ്രാൻസിസ്, വി.വി. ജോഷി, തോമസ് മാസ്റ്റർ (രാഷ്ട്രീയ കാര്യ സമിതി). 91 അംഗം സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയെയും, 131 അംഗ സംസ്ഥാന സെക്രട്ടറിയേറ്റിനെയും തെരഞ്ഞെടുത്തു.

article-image

dcjcfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed