കാസർ‍ഗോഡ് ജില്ലയിൽ‍ സബ് കലക്ടറുടെ ഔദ്യോഗിക വാഹനം കോടതി ജപ്തി ചെയ്തു


കാസർ‍ഗോഡ് ജില്ലയിൽ‍ സബ് കലക്ടറുടെ ഔദ്യോഗിക വാഹനം കോടതി ജപ്തി ചെയ്തു. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ബേക്കൽ‍ ടൂറിസം വികസനത്തിന് വേണ്ടി ഏറ്റെടുത്ത സ്ഥലത്തിന് അർ‍ഹമായ നഷ്ടപരിഹാരം നൽ‍കാത്തതിനാലാണ് ഹൊസ്ദുർ‍ഗ് സബ് കലക്ടറുടെ ഔദ്യോഗിക വാഹനം ജപ്തി ചെയ്യപ്പെട്ടത്. ഹൊസ്ദുർ‍ഗ് സബ്കോടതി ജഡ്ജ് ആന്റണിയുടെ ഉത്തരവിനെ തുടർ‍ന്നാണ് നടപടി. പള്ളിക്കരയിലെ സോമനാഥൻ എന്ന വ്യക്തിയാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. ബേക്കൽ‍ ടൂറിസം വികസനത്തിന് വേണ്ടി ഭൂമി ഏറ്റെടുത്തിട്ട് നഷ്ടപരിഹാരത്തുക മുഴുവനായും ലഭിക്കാത്തതിനെ തുടർ‍ന്ന് സോമനാഥനും കുടുംബവും കോടതിയെ സമീപിക്കുകയായിരുന്നു.

2004ലാണ് ബേക്കൽ‍ ടൂറിസം വികസനത്തിന് വേണ്ടി സ്വാമിനാഥന്റെ ഭൂമി ഏറ്റെടുത്തത്.തുടർ‍ന്ന് സ്വാമിനാഥന്റെ ഹർജിയിൽ‍ 2019ൽ‍ കേരള ഹൈക്കോടതി നഷ്ടപരിഹാരം ഉടൻ ലഭ്യമാക്കണമെന്ന് ഉത്തരവിട്ടിരുന്നു.

ഇത് നടപ്പിലാകാത്തതോടെയാണ് സ്വാമിനാഥൻ ഹൊസ്ദുർ‍ഗ് സബ് കോടതിയിൽ‍ ഹർജി നൽ‍കിയത്. തുടർ‍ന്നാണ് സബ് കലക്ടറുടെ കാർ‍ ജപ്തി ചെയ്ത് പണം വസൂലാക്കാൻ ഉത്തരവിട്ടത്.

article-image

പുകരവ

You might also like

Most Viewed