വിഴിഞ്ഞം തുറമുഖനിർ‍മാണം; ഇതുവരെ നൂറുകോടി രൂപ നഷ്ടമുണ്ടായതായി അദാനി ഗ്രൂപ്പ്


വിഴിഞ്ഞം തുറമുഖനിർ‍മാണത്തിലെ നഷ്ടകണക്ക് സർ‍ക്കാരിനെ അറിയിച്ച് അദാനി ഗ്രൂപ്പ്. ഇതുവരെ നൂറുകോടി രൂപ നഷ്ടമുണ്ടായതായാണ് കണക്ക്. 2024ലും തുറമുഖത്തിന്‍റെ പണി തീരില്ലെന്നു ആശങ്കയുണ്ടെന്നും അദാനി ഗ്രൂപ്പ് സർ‍ക്കാരിനെ അറിയിച്ചു.  2023ൽ‍ പണി പൂർ‍ണമായി തീർ‍ത്ത് കപ്പൽ‍ എത്തിതുടങ്ങുന്ന രീതിയിലാണ് പണി ആരംഭിച്ചത്. എന്നാൽ‍ വിഴിഞ്ഞത്ത് മത്സ്യതൊഴിലാളികളുടെ സമരം തുടങ്ങിയതോടെ ഇക്കാര്യങ്ങൾ‍ താളം തെറ്റി. സമരം തുടങ്ങിയിട്ട് ഇന്ന് 53 ദിവസങ്ങൾ‍ പിന്നിട്ടു. ഇതിനകം നൂറു കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് അദാനി ഗ്രൂപ്പ് വ്യക്തമാക്കിയത്. 

ഓഗസ്റ്റ് 16 മുതൽ‍ സെപ്റ്റംബർ‍ 30 വരെയുള്ള 45 ദിവസങ്ങളിലെ മാത്രം നഷ്ടം 78 കോടിരൂപയാണെന്നും സർ‍ക്കാരിനു കൈമാറിയ റിപ്പോർ‍ട്ടിൽ‍ പറയുന്നു

നിർ‍മാണം പറഞ്ഞ സമയത്ത് പൂർ‍ത്തിയായില്ലെങ്കിൽ‍ സർ‍ക്കാരും അദാനി ഗ്രൂപ്പും പരസ്പരം നഷ്ടപരിഹാരം നൽ‍കേണ്ടി വരും. ഇതു സംബന്ധിച്ച വ്യവസ്ഥകളിൽ‍ ഇരുകൂട്ടരും ഒപ്പുവച്ചിരുന്നു.

article-image

ംരപ

You might also like

Most Viewed