ആസാദ് കശ്മീർ‍ പരാമർ‍ശം: കെ.ടി ജലീലിനെതിരെ കേസെടുക്കണമെന്ന് ഡൽ‍ഹി റോസ് അവന്യു കോടതി


ആസാദ് കശ്മീർ‍ പരാമർ‍ശത്തിൽ‍ മുന്‍ മന്ത്രി കെ.ടി.ജലീലിനെതിരെ കേസെടുക്കണമെന്ന് ഡൽ‍ഹി റോസ് അവന്യു കോടതി. സിആർ‍പിസി 156(3) പ്രകാരം നൽ‍കിയ ഹർ‍ജിയിലാണ് കോടതി. ജലീലിനെതിരെ കേസെടുക്കണമെന്ന് കാട്ടി താൻ നൽ‍കിയ അപ്പീലിലും പരാതിയിലും ഡൽ‍ഹി പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രിംകോടതി അഭിഭാഷകനായ ജി.എസ് മണി സമർ‍പ്പിച്ച ഹർ‍ജിയിലാണ് കോടതിയുടെ നിർ‍ദേശം. 

ജലീലിനെതിരെ കേസെടുക്കാനും അന്വേഷണം പൂർ‍ത്തിയാക്കാനുമുള്ള നിർ‍ദേശമാണ് നൽ‍കിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് വരുംദിവസങ്ങളിൽ‍ ഹർ‍ജിക്കാരന്റെ ഉൾ‍പ്പെടെ മൊഴികൾ‍ പൊലീസ് ശേഖരിക്കും. ഇതിന് ശേഷമാകും ജലീലിന് സമൻസ് നൽ‍കുക.

കെടി ജലീലിനെതിരെ കേസെടുക്കണമെന്ന ഹർ‍ജിയിൽ‍ ഡൽ‍ഹി പൊലീസ് അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. രാജ്യദ്രോഹം ഉൾ‍പ്പെടെയുള്ള വകുപ്പുകൾ‍ ചുമത്തി കേസെടുക്കണമെന്നായിരുന്നു അഭിഭാഷകന്റെ ഹർ‍ജി.

ഇക്കാര്യത്തിൽ‍ ഡൽ‍ഹി പൊലീസ് നേരത്തെ നിയമോപദേശം തേടിയിരുന്നു. സുപ്രിംകോടതി അഭിഭാഷകനായ മണി ഡൽ‍ഹി പൊലീസ് കമ്മീഷണർ‍ക്ക് നൽ‍കിയ അപ്പീലിന്റെ അടിസ്ഥാനത്തിലാണ് നിയമോപദേശം തേടിയത്. ഇതിനു തുടർ‍ച്ച ആയാണ് ഇപ്പോൾ‍ അന്വേഷണ സംഘത്തെ നിയോഗിച്ചത്. എസ്എച്ച്ഓ രാഹുൽ‍ രവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇത് അന്വേഷിക്കുക.

വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ‍ കെ.ടി ജലീലിനെതിരെ പത്തനംതിട്ട കീഴ്വായ്പ്പൂർ‍ പൊലീസും കേസെടുത്തിരുന്നു. 153 ബി പ്രകാരം ദേശീയ മഹിമയെ അവഹേളിക്കൽ‍, പ്രിവൻഷൻ ഓഫ് ഇൻസൾ‍ട്ട് ടു നാഷണൽ‍ ഓണർ‍ ആക്ട് എന്നീ രണ്ട് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

article-image

gdxh

You might also like

  • Straight Forward

Most Viewed