സ്പീക്കർ പദവി കൃത്യമായി നിർവഹിക്കുമെന്ന് എഎൻ ഷംസീർ


സ്പീക്കർ പദവി കൃത്യമായി നിർവഹിക്കുമെന്ന് നിയുക്ത സ്പീക്കർ എഎൻ ഷംസീർ. ജനാധിപത്യം സമ്പുഷ്ടമാകുന്നത് ഏറ്റവും ശക്തമായ പ്രതിപക്ഷം ഉണ്ടാകുമ്പോഴാണെന്നും പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും യോജിപ്പിച്ച് കൊണ്ടുപോകുമെന്നും ഷംസീർ പറഞ്ഞു. സ്പീക്കർ എന്ന പദവിയുടെ മഹത്വത്തെ കുറിച്ച് നല്ല ബോധ്യമുണ്ട്. നിയമസഭയുടെ അവകാശങ്ങൾ കവർന്നെടുക്കാൻ ശ്രമമുണ്ടായാൽ പ്രതിപക്ഷത്തെയും കൂട്ടിച്ചേർത്ത് എതിർക്കും. രാഷ്ട്രീയം പറയേണ്ട ഘട്ടത്തിൽ പറയും എന്നാൽ കക്ഷിരാഷ്ട്രീയത്തിന്റെ ഭാഗമാകില്ല. 

ജനാധിപത്യം സമ്പുഷ്ടമാകുന്നത് ഏറ്റവും ശക്തമായ പ്രതിപക്ഷം ഉണ്ടാകുമ്പോഴാണ്. പ്രതിപക്ഷത്തിന് മാന്യമായ പരിഗണന ഈ ആറ് വർഷക്കാലം ഭരണപക്ഷം നൽകിയിട്ടുണ്ട്∴∀. എ എൻ ഷംസീർ പറഞ്ഞു.

  

article-image

chc

You might also like

Most Viewed