തലശേരി ജനറൽ ആശുപത്രിയിൽ നവജാത ശിശു മരിച്ചു
തലശേരി ജനറൽ ആശുപത്രിയിൽ നവജാത ശിശു മരിച്ചു. മട്ടന്നൂർ ഉരുവച്ചാൽ സ്വദേശി ബിജീഷിന്‍റെ കുഞ്ഞാണ് മരിച്ചത്. ഡോക്ടറുടെ അനാസ്ഥമൂലമാണ് മരണം സംഭവിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. പോസ്റ്റ്മോർട്ടം ഫലം വന്നാലെ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് ആർഎംഒ അറിയിച്ചു.
