പട്ടാമ്പി എസ്‌ഐക്ക് വെട്ടേറ്റു; ‘മടാൾ മുജീബ്’ അറസ്റ്റിൽ
പട്ടാമ്പി എസ്‌ഐക്ക് വെട്ടേറ്റു. പട്ടാമ്പി ടൗണിൽ പട്രോളിങ്ങിനിടെയാണ് എസ്‌ഐ സുഭാഷ് മോഹന് വെട്ടേറ്റത്. മടാൾ മുജീബ് എന്നറിയപ്പെടുന്ന മുജീബാണ് എസ്‌ഐയെ വെട്ടിയത്. മഞ്ഞളുങ്ങൾ സ്വദേശിയായ മുജീബ് ലഹരിക്കടിമയാണ്. മുജീബ് ഇരുന്നിരുന്ന ഭാഗത്ത് കൂടെ നടക്കുകയായിരുന്ന എസ്‌ഐയെ യാതൊരു പ്രകോപനവും ഇല്ലാതെ ആക്രോശിക്കുകയും വടിവാൾ കൊണ്ട് വീശുകയുമായിരുന്നുവെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി.
എസ് ഐയുടെ കാൽമുട്ടിനാണ് വെട്ടേറ്റത്. നാട്ടുകാർ ഓടികൂടിയതോടെ മുജീബ് സമീപത്തെ ഇടവഴിയിലൂടെ ഓടിരക്ഷപ്പെടുകയായിരുന്നു. പൊലീസ് നടത്തിയ തിരച്ചിലിനൊടുവിൽ വൈകീട്ട് ആറുമണിയോടെയാണ് പ്രതിയെ പിടികൂടിയത്.
