കരുവന്നൂർ‍ ബാങ്ക് തട്ടിപ്പ് കേസ്; മുഖ്യ പ്രതികളുടെ വീട്ടിൽ‍ ഇഡി റെയ്ഡ്


കരുവന്നൂർ‍ ബാങ്ക് തട്ടിപ്പ് കേസിലെ അഞ്ച് മുഖ്യ പ്രതികളുടെ വീട്ടിൽ‍ എൻഫോഴ്‌സ്‌മെന്‍റന്‍റ് ഡയറക്ട്രേറ്റ് റെയ്ഡ്. അഞ്ചിടങ്ങളിലായി ഒരേ സമയമാണ് പരിശോധന തുടങ്ങിയത്. ഇന്ന് രാവിലെ 8നാണ് കൊച്ചിയിൽ‍ നിന്നുള്ള ഇഡി സംഘമെത്തി റെയ്ഡ് തുടങ്ങിയത്. സുനിൽ‍, ബിജു കരീം, ബിജോയ്, കിരണ്‍, ജിൽ‍സ് എന്നീ പ്രതികളുടെ വീട്ടിലാണ് റെയ്ഡ്. കനത്ത സുരക്ഷയിലാണ് പരിശോധന നടത്തുന്നത്.

കേസ് കേന്ദ്ര ഏജൻസികൾ‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ പരാതിക്കാരൻ സുരേഷ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇഡി കേസിൽ‍ അന്വേഷണ സാധ്യത പരിഗണിക്കുന്നതെന്നാണ് വിവരം. കേസിൽ‍ സിപിഎം നേതാക്കൾ‍ ഉൾ‍പ്പെട്ടിട്ടുണ്ടെന്ന ആരോപണം നിലനിൽ‍ക്കേ സിപിഎം കേന്ദ്രങ്ങളിലും റെയ്ഡ് ഉണ്ടാകാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.

You might also like

Most Viewed