പ്രായപൂർ‍ത്തിയാകാത്ത പെൺകുട്ടിയെ കഞ്ചാവ് ഉപയോഗിക്കാൻ‍ പ്രേരിപ്പിച്ചു; വ്‌ളോഗർ‍ അറസ്റ്റിൽ


പ്രായപൂർ‍ത്തിയാകാത്ത പെൺകുട്ടിയെ കഞ്ചാവ് ഉപയോഗിക്കാൻ‍ പ്രേരിപ്പിച്ച സംഭവത്തിൽ‍ വ്‌ളോഗർ‍ അറസ്റ്റിൽ‍. മട്ടാഞ്ചേരി സ്വദേശി പുത്തൻ പുരയ്ക്കൽ‍ ഫ്രാൻസിസ് നെവിൻ അഗസ്റ്റിനെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. ഫ്രാൻസിസിന്റെ മട്ടാഞ്ചേരിയിലെ വീട്ടിൽ‍ നടത്തിയ പരിശോധനയിൽ‍ കണ്ട് ഗ്രാം കഞ്ചാവും എക്‌സൈസ് പിടിച്ചെടുത്തു. മട്ടാഞ്ചേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ‍ വി.എസ് പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളുടെ വീട്ടിൽ‍ പരിശോധന നടത്തിയത്.

പെൺകുട്ടിയും വ്‌ളോഗറും തമ്മിൽ‍ നടന്ന സംഭാഷണങ്ങളുടെ ദൃശ്യങ്ങൾ‍ കഴിഞ്ഞദിവസങ്ങളിൽ‍ സോഷ്യൽ‍മീഡിയയിൽ‍ പ്രചരിച്ചിരുന്നു. പിന്നാലെയാണ് എക്‌സൈസും സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയത്. സൈബർ‍ സെല്ലിന്റെ സഹായത്തോടെയായിരുന്നു അന്വേഷണം. പെൺകുട്ടിയുടെ ദൃശ്യം സോഷ്യൽ‍മീഡിയയിൽ‍ പ്രചരിപ്പിച്ചവർ‍ക്കെതിരെയും കേസെടുക്കാനാണ് തൃശൂർ‍ കാട്ടൂർ‍ പൊലീസിന്റെ തീരുമാനം. 

നീ പൊകയടി ഉണ്ടോയെന്ന് ഫ്രാൻസിസ് ചോദിക്കുമ്പോൾ‍ ‘ഇപ്പോ ബോങ് ഒക്കെ അടിച്ചുനടക്കുന്നു, വേറെ എന്ത് പരിപാടി’ എന്നായിരുന്നു വീഡിയോയിൽ‍ പെൺകുട്ടിയുടെ മറുപടി. അത് പൊളിച്ചു. ഗോ ഗ്രീൻ അത് പച്ചക്കറിയാണ്. ഞാൻ 24 മണിക്കൂറും അടിയാണ് നാട്ടിൽ‍ വന്നിട്ട് ഒന്നിച്ച് അടിക്കാം. എന്നാണ് പിന്നാലെ ഇയാൾ‍ നൽ‍കുന്ന മറുപടി. സാധനമൊന്നും കിട്ടാനില്ലെന്ന് പെൺകുട്ടി പറയുമ്പോൾ‍ ഫോർ‍ട്ട് കൊച്ചി വരെ കയറാൻ പറ്റോ, അല്ലെങ്കിൽ‍ കോതമംഗലം വരെ പോകാൻ പറ്റോ എന്നും ഇയാൾ‍ വീഡിയോയിൽ‍ ചോദിക്കുന്നുണ്ട്. തുടർ‍ന്ന് സുഹൃത്തിനോടൊപ്പം കഞ്ചാവ് കൈവശം വച്ചതിന് പൊലീസ് ഒരിക്കൽ‍ പിടികൂടിയെന്നും വീട്ടുകാരാണ് ഇറക്കിക്കൊണ്ട് വന്നതെന്നും പെൺകുട്ടി പറയുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed