കേരളത്തിലും കുരങ്ങുപനി?


സംസ്ഥാനത്ത് കുരങ്ങ് പനി സംശയിച്ച് ഒരാൾ നിരീക്ഷണത്തിലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.  നിരീക്ഷണത്തിൽ കഴിയുന്നത് യുഎഇയിൽ നിന്നെത്തിയ ആളാണെന്നും ഇയാളുടെ സാമ്പിൾ പരിശോധനയ്ക്കായി പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചുവെന്നും മന്ത്രി അറിയിച്ചു. 

പരിശോധനാഫലം വൈകിട്ട് ലഭിക്കും. ഫലം വന്നശേഷം ഏത് ജില്ലക്കാരനെന്ന് വ്യക്തമാക്കുമെന്നും മന്ത്രി പറ‍ഞ്ഞു. പനിയും ശരീരത്തിലുണ്ടാകുന്ന പൊള്ളലുമാണ് രോഗ ലക്ഷണം. കുരങ്ങ് പനി മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed