ആ​ർ‍. ​ശ്രീ​ലേ​ഖ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​നെ​തി​രെ സം​വി​ധാ​യ​കൻ ബാ​ല​ച​ന്ദ്ര​കു​മാ​ർ


മുൻ ജയിൽ‍ ഡിജിപി ആർ‍.ശ്രീലേഖയുടെ വെളിപ്പെടുത്തലിനെതിരെ സംവിധായകൻ ബാലചന്ദ്രകുമാർ‍. ശ്രീലേഖ ഉണ്ടാക്കിയ തിരക്കഥയാണ് ഇത്. അവർ‍ക്ക് ദിലീപിനോട് ആരാധനയാണെന്നും ബാലചന്ദ്രകുമാർ‍ പറഞ്ഞു. ശ്രീലേഖ ഇപ്പോൾ‍ പറഞ്ഞ കാര്യങ്ങൾ‍ എന്തുകൊണ്ട് സർ‍ക്കാരിനെ അറിയിച്ചില്ലെന്നു ബാലചന്ദ്രകുമാർ‍ ചോദിച്ചു. അവരത് സർ‍ക്കാരിന് എഴുതി നൽ‍കുകയാണ് വേണ്ടത്. സംഭവത്തിൽ‍ അന്വേഷണം നടക്കട്ടെയെന്നും ബാലചന്ദ്രകുമാർ‍ പറഞ്ഞു. സർ‍വീസിൽ‍ നിന്ന് വിരമിക്കാൻ‍ കാത്തു നിൽ‍ക്കുകയായിരുന്നു വെളിപ്പെടുത്തൽ‍ നടത്താൻ‍. ഇതിന്‍റെ പിന്നിൽ‍ ഗൂഡാലോചനയുണ്ടെന്നും ബാലചന്ദ്രകുമാർ‍ ആരോപിച്ചു.

ശ്രീലേഖയുടെ വെളിപ്പെടുത്തലുകൾ‍ തന്നെ ബാധിക്കില്ല. പോലീസിനെ മോശക്കാരാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. തെളിവുകൾ‍ പലതും പോലീസിന്‍റെ പക്കലുണ്ട്. ദിലീപ് സ്വന്തം ഫോണുകൾ‍ ഒളിപ്പിച്ചതെന്തിനെന്നും ബാലചന്ദ്രകുമാർ‍ ചോദിച്ചു. കേസിൽ‍ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ആർ‍. ശ്രീലേഖ ഉന്നയിച്ചത്. ദിലീപിനെതിരെ പോലീസ് വ്യാജ തെളിവുകളുണ്ടാക്കിയെന്നാണ് മുൻ ജയിൽ‍ ഡിജിപിയുടെ വെളിപ്പെടുത്തൽ‍.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed