സ്വപ്‌ന സുരേഷനെതിരെ കലാപ ആഹ്വാനശ്രമത്തിന് കേസെടുത്ത് കസബ പൊലീസ്


സ്വപ്‌ന സുരേഷനെതിരെ കേസെടുത്ത് കസബ പൊലീസ്. കലാപ ആഹ്വാനശ്രമത്തിന് കേസെടുത്തു. സിപിഐഎം നേതാവ് സി.പി പ്രമോദിന്റെ പരാതിയിലാണ് നടപടി. കലാപ ആഹ്വാന ശ്രമം, വ്യാജരേഖ ചമയ്ക്കൽ‍ , ഐടി 65 എന്നീ വകുപ്പുകളാണ് ചുമത്തിയാണ് പാലക്കാട് കസബ പൊലീസാണ് കേസെടുത്തിരിക്കുന്നത്. സി.പി.പ്രമോദ് പാലക്കാട് ഡിവൈഎസ്പിക്ക് നൽ‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

സ്വപ്ന നേരത്തെ നൽ‍കിയ മൊഴികൾ‍ക്ക് വിരുദ്ധമായ പ്രസ്താവനകൾ‍ നടത്തി കലാപത്തിന് ശ്രമിക്കുന്നു എന്നാണ് പരാതിയിലെ പ്രധാന ആരോപണം. ഇത് സമൂഹത്തിൽ‍ തെറ്റായ സന്ദേശം പടർ‍ത്തുന്നു. 

സ്വപ്നയുടെ മൊഴികൾ‍ ചിലർ‍ വിശ്വസിച്ച് ആക്രമണത്തിന് മുതിരുന്നു. ഇതിന് പിന്നിൽ‍ ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കണം എന്ന് കാട്ടിയാണ് സിപിഐഎം നേതാവ് പരാതി നൽ‍കിയത്. മുൻ മന്ത്രി കെ.ടി ജലീലും നേരത്തെ സ്വപ്നയ്ക്ക് എതിരെ കലാപ ആഹ്വാനത്തിന് ശ്രമം എന്ന് കാട്ടി പരാതി നൽ‍കിയിരുന്നു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed