തൃക്കാക്കരയിലെ ജനവിധി അഹങ്കാരികൾക്കുള്ള ഷോക്ക് ട്രീറ്റ്മെന്റ്; എകെ ആന്റണി

തൃക്കാക്കരയിലെ ജനവിധി അഹങ്കാരികൾക്കും പിടിവാശിക്കാർക്കുമുള്ള ഷോക്ക് ട്രീറ്റ്മെന്‍റെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്‍റണി. ജനങ്ങൾ മാർക്സിസ്റ്റു പാർട്ടിയെ ചെണ്ട കൊട്ടി തോൽപ്പിച്ചെന്നും ആന്‍റണി. തെരഞ്ഞെടുപ്പ് പരാജയത്തിൽനിന്ന് മുഖ്യമന്ത്രി പാഠം ഉൾകൊള്ളുമോ എന്നാണ് ഇനി അറിയേണ്ടത്. തൃക്കാക്കര മണ്ഡലത്തിലെ എല്ലാ വിഭാഗം വോട്ടർമാർക്കും സ്വീകാര്യയായ സ്ഥാനാർഥിയായിരുന്നു ഉമാ തോമസെന്നും എ.കെ ആന്‍റണി പറഞ്ഞു. യുഡിഎഫിന്‍റെ ചിട്ടയായ പ്രവർത്തനമാണ് മണ്ഡലത്തിലുണ്ടായെതെന്നും ആന്‍റണി കൂട്ടിച്ചേർത്തു.