ഉമാ തോമസിന്‍റെ ലീഡ് 20,000 കടന്നു; തോൽവി സമ്മതിച്ച് സിപിഎം

പത്താം റൗണ്ട് വോട്ടെണ്ണൽ തുടരുമ്പോൾ യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസിന്‍റെ ലീഡ് 20,000 കടന്നു. നിലവിൽ 20,481 വോട്ടിനാണ് യുഡിഎഫ് സ്ഥാനാർഥി മുന്നിട്ടുനിൽക്കുന്നത്. വോട്ടെണ്ണൽ പകുതി പിന്നിട്ടപ്പോൾ തന്നെ പി.ടി തോമസിന്‍റെ ലീഡ് ഉമാ തോമസ് മറികടന്നതും ശ്രദ്ധേയമായി. വോട്ടെണ്ണിയ സ്ഥലങ്ങളിലെല്ലാം ഉമ വ്യക്തമായ മുന്നേറ്റമാണ് നടത്തിയത്. പത്ത് റൗണ്ടുകളിൽ ഒന്നിൽ പോലും എൽഡിഎഫ് സ്ഥാനാർഥിക്ക് മേൽകൈ നേടാൻ കഴിഞ്ഞില്ല. വോട്ടെണ്ണൽ പകുതി പിന്നിട്ടപ്പോൾ തന്നെ സിപിഎം നേതൃത്വം തോൽവി സമ്മതിക്കുകയും ചെയ്തു.
കൊച്ചിയുടെ വിവിധ കേന്ദ്രങ്ങളിൽ യുഡിഎഫ് പ്രവർത്തകർ ആഹ്ലാദപ്രകടനം തുടങ്ങി. ആദ്യ നാല് റൗണ്ട് പിന്നിട്ടപ്പോൾ തന്നെ പ്രവർത്തകർ ജയം ഉറപ്പിച്ച മട്ടിലായിരുന്നു. വി.ഡി സതീശന്‍റെ നേതൃത്വത്തിലുള്ള നേതാക്കളെല്ലാം എറണാകുളം ഡിസിസി ഓഫീസിൽ എത്തിയിട്ടുണ്ട്.