ലിഫ്‌റ്റിൽ‍ കുടുങ്ങി മധ്യവയസ്‌കനു ദാരുണാന്ത്യം


ലിഫ്‌റ്റിൽ‍ തലകുടുങ്ങി മധ്യവയസ്‌കനു ദാരുണാന്ത്യം. അന്പലമുക്കിലെ എസ്‌.കെ.പി. സാനിറ്ററി സ്‌റ്റോർ‍ ജീവനക്കാരനായ സതീഷ്‌ കുമാറാണ്‌ (56) മരിച്ചത്‌. കടയിൽ‍ സാധനങ്ങൾ‍ കൊണ്ടുപോകാൻ‍ ഉപയോഗിക്കുന്ന കാർ‍ഗോ ലിഫ്‌റ്റിലായിരുന്നു അപകടം. ലിഫ്‌റ്റിന്റെ വാതിലിനിടയിൽ‍ സതീഷ്‌ കുടുങ്ങുന്നത്‌ കണ്ട മറ്റ്‌ ജീവനക്കാർ‍ ബഹളംവച്ചു. എന്നാൽ‍ ലിഫ്‌റ്റിൽ‍നിന്ന്‌ ഇയാളെ പുറത്തെടുക്കാൻ സാധിച്ചില്ല. തുടർ‍ന്ന്‌ ഫയർ‍ ഫോഴ്‌സ്‌ എത്തി സതീഷിനെ ലിഫ്‌റ്റിൽ‍നിന്നു പുറത്തെടുക്കുകയായിരുന്നു.

ഗുരുതര പരുക്കേറ്റ സതീഷിനെ ഉടൻ പേരൂർ‍ക്കട ജില്ലാ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും വഴി മധ്യേ മരണം സംഭവിക്കുകയായിരുന്നു. നേമം സ്വദേശിയായ സതീഷ്‌ വർ‍ഷങ്ങളായി ഈ സ്‌ഥാപനത്തിലെ ജീവനക്കാരനാണ്‌.

You might also like

  • Straight Forward

Most Viewed